Site icon Fanport

ഇത് ആറാം കിരീടം, ക്ലബ്ബ് ലോകകപ്പ് ഉയർത്തി ബയേൺ മ്യൂണിക്ക്

ക്ലബ്ബ് ലോകകപ്പ് കിരീടം ഉയർത്തി ബയേൺ മ്യൂണിക്ക്. ടൈഗ്രസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫിഫ‌ ക്ലബ്ബ് ലോകകപ്പ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ഈ ജയത്തോട് കൂടി ആറിൽ ആറ് കിരീടവും ഉയർത്തിയിരിക്കുകയാണ് ബയേൺ. ബുണ്ടസ് ലീഗ, ജർമ്മൻ കപ്പ്, ജർമ്മൻ സൂപ്പർ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളാണ് ബയേൺ മ്യൂണിക്ക് 2019-20 സീസണിന്റെ ഭാഗമായി സ്വന്തമാക്കുന്നത്. ബാഴ്സലോണക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന ആദ്യ ക്ലബ്ബായി മാറി ബയേൺ മ്യൂണിക്ക്.

ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർദിന്റെ ഗോളിലാണ് ബയേൺ മ്യൂണിക്ക് ക്ലബ്ബ് ലോകകപ്പിൽ മെക്സിക്കൻ ടീമായ ടൈഗ്രസിനെ പരാജയപ്പെടുത്തിയത്. ഈ‌ സീസണിലെ തന്റെ ആദ്യ ഗോൾ ബയേണിന്റെ വിജയഗോളാക്കി മാറ്റാൻ പവാർദിന് സാധിച്ചു. 2013ൽ ചാമ്പ്യൻസ് ലീഗ് നേടിയ ബയേൺ ക്ലബ്ബ് ലോകകപ്പും നേടിയിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ സ്വന്തമാക്കാൻ സാധിക്കുന്ന എല്ലാ കിരീടങ്ങളും ഹാൻസി ഫ്ലിക്കും ബയേൺ മ്യൂണിക്കും സ്വന്തമാക്കിയിരിക്കുകയാണ്.

Exit mobile version