Site icon Fanport

ജർമ്മൻ കപ്പിന്റെ സെമിയിൽ ബയേൺ മ്യൂണിക്ക്

ജർമ്മൻ കപ്പിൽ പാടർബോണിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു. ഈ വിജയത്തോട് കൂടി ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. അർജൻ റോബൻ ഇരട്ട ഗോളുകളും കോമൻ,ടൊളീസോ,ലെവൻഡോസ്കി,ജോഷ്വാ കിമ്മിഷ് എന്നിവർ ഓരോ ഗോളും വീതം നേടി.

തുടക്കത്തിൽ തന്നെ അക്രമിച്ചായിരുന്നു ഇരു ടീമുകളും കളിച്ചത്. ജർമ്മൻ കപ്പിലെ ടോപ്പ് ടയറിൽ ഇല്ലാത്ത ഏക ടീമായ പാടർബോൺ ഒരു പോരാട്ടത്തിന് ശേഷമാണ് തോൽവി വഴങ്ങിയത്. മർലോൺ റിച്ചറിന്റെ നേതൃത്വത്തിൽ പാടർബേണിന്റെ അക്രമണനിര ബയേണിന്റെ പ്രതിരോധത്തെ ഇടയ്ക്കിടെ പരീക്ഷിച്ച് കൊണ്ടേയിരുന്നു. മാൻ ഓഫ് ദി മാച്ചായി ആരാധകർ തിരഞ്ഞെടുത്ത കിംഗ്ലി കോമനാണ് ബയേണിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അധികം വൈകാതെ ലെവൻഡോസ്കിയിലൂടെ ബയേൺ ലീഡുയർത്തി. ആദ്യ പകുതിക്ക് മുൻപേ കിമ്മിഷ് വീണ്ടും ലീഡുയർത്തി. രണ്ടാം പകുതിയിൽ റോബറി വീണ്ടും കാണാൻ ബയേൺ ആരാധകർക്ക് ഭാഗ്യമുണ്ടായി. ഇരട്ട ഗോളുകളാണ് റോബൻ നേടിയത്. റിബറിയുടെ അസിസ്റ്റിൽ ഒരു ഗോളും. . ഈ വിജയത്തോട് കൂടി ബെർലിനിലേക്കുള്ള ബയേണിന്റെ പ്രയാണം ആരംഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version