Site icon Fanport

ഫെറാൻ ടോറസിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കും രംഗത്ത്

സ്പാനിഷ് യുവതാരം ഫെറാൻ ടോറസിനെ
ബയേൺ മ്യൂണിക്ക് ശ്രമിക്കുന്നു. നിലവിൽ വലൻസിയയുടെ താരമയാ ടോറസിനായി യൂറോപ്യൻ എലൈറ്റുകൾ വട്ടമിട്ട് പറക്കുന്നുണ്ട്. 20കാരനായ താരം ഈ സീസണിൽ വലൻസിയക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. ഈ യുവതാരത്തെ എന്തു വിലയും നൽകി സ്വന്തമാക്കാൻ ആണ് ബയേൺ ശ്രമിക്ക്കുന്നത്. ടോറാസിനു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസും രംഗത്തുണ്ട്. എങ്കിലും പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് നിലവിൽ ഏറ്റവും മികച്ച ഓഫർ താരത്തിനായി നൽകിയിരിക്കുന്നത് ബയേൺ മ്യൂണിക്കാണ്.

വലൻസിയയിൽ 110 മില്യണോളമാണ് ഫെറാൻ ടോറസിന്റെ റിലീസ് ക്ലോസ്. എന്നാൽ 60 മില്യൺ നൽകിയാൻ താരത്തെ വലൻസിയ വിട്ടു നൽകിയേക്കും. ഒരു വർഷത്തെ കരാർ മാത്രമെ ടോറസിന് വലൻസിയയിൽ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ബയേൺ അടക്ക്മുള്ള യൂറോപ്യൻ എലൈറ്റ് ക്ലബ്ബുകൾ ടോറസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.

Exit mobile version