Site icon Fanport

ബയേൺ മ്യൂണിച്ച് പുതിയ ഹോം ജേഴ്സി പുറത്തിറക്കി

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. പതിവ് ചുവപ്പ് നിറത്തിലുള്ള ജേഴ്സി തന്നെ ആണ് അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്രാങ്ക്ഫർടിനെതിരായ ഡി എഫ് ബി പൊകാൽ സെമി ഫൈനലിൽ ആദ്യമായി ഈ പുതിയ ജേഴ്സി ബയേൺ താരങ്ങൾ അണിയും.

Exit mobile version