Site icon Fanport

സൗഹൃദ മത്സരത്തിൽ ബയേണ് 20 ഗോളുകൾ, 4 ഹാട്രിക്ക്

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ബയേൺ മ്യൂണിച്ച് കളിച്ച സൗഹൃദ മത്സരത്തിൽ ഗോൾ മഴ. എഫ് സി റോട്ടച് എഗേർണെയാണ് ബയേൺ ഗോളിൽ മുക്കിയത്. 22 ഗോളുകൾ പിറന്ന മത്സരത്തിൽ ബയേൺ 20 ഗോളുകളാണ് അടിച്ചത്. നാലു താരങ്ങൾ ബയേണായി ഹാട്രിക്കും നേടി. കോമാൻ, വാഗ്നർ, ലെവൻഡോസ്കി, ഫ്രാൻസ്കി എന്നിവരാണ് ബയേണ് വേണ്ടി മൂന്ന് ഗോൾ വീതം നേടിയത്.

മുള്ളർ, ഹാമസ് റോഡ്രിഗസ് എന്നിവർ ഇരട്ട ഗോളുകളും, തിയാഗോ, റൂഡി, റിബറി, കിമ്മിച് എന്നിവർ ഒരോ ഗോളും ബയേണായി നേടി. മത്സര ഫലം കാര്യമല്ല എങ്കിലും സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ഇരിക്കെ ഈ ഫലം ബയേണ് ആത്മവിശ്വാസം നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version