Site icon Fanport

ബയേണിനെ അലിയൻസ് അരീനയിൽ തളച്ച് ഓഗ്സ്ബർഗ്

ബയേൺ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടിൽ സമനില. ഇന്ന് ബുണ്ടസ്ലീഗയിൽ ഓഗ്സ്ബർഗിനെ നേരിട്ട ബയേൺ 87ആം മിനുട്ടിൽ വഴങ്ങിയ ഗോളാണ് വിനയായത്. അതുവരെ 1-0ന്റെ ലീഡിൽ നിൽക്കുകയായിരുന്നു ബയേൺ. 48ആം മിനുട്ടിൽ റോബൻ ആയിരുന്നു ബയേണ് ലീഡ് നേടിക്കൊടുത്തത്. ബയേൺ പന്ത് കൈവശം വെച്ചിരുന്നു എങ്കിലും കൗണ്ടർ അറ്റാക്കിലൂടെ നിരന്തരം ബയേൺ പ്രതിരോധത്തെ പരീക്ഷിക്കാൻ ഓഗ്സ്ബർഗിനായി.

അതിന്റെ ഫലം 87ആം മിനുട്ടിൽ ലഭിക്കുകയും ചെയ്തു. 20കാരനായ ഫെലിക്സ് ഗോട്സെ ആണ് ബയേണിനെ ഞെട്ടിച്ചു കൊണ്ട് 87ആം മിനുട്ടിൽ സമനില നേടിയത്. ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ ആദ്യമായാണ് ബയേൺ പോയന്റ് നഷ്ടപ്പെടുത്തുന്നത്. പോയന്റ് നഷ്ടമായെങ്കിലും ഇപ്പോഴും ബയേൺ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്. അഞ്ചു മത്സരങ്ങളിൽ നിന്നായി 13 പോയന്റാണ് ബയേണുള്ളത്.

Exit mobile version