Site icon Fanport

ബയേൺ മ്യൂണിക്കിൽ കരാർ പുതുക്കി മാനുവൽ നുയർ

ബയേൺ മ്യൂണിക്കിൽ കരാർ പുതുക്കി മാനുവൽ നുയർ. 2023 വരെയാണ് നുയറിന്റെ പുതിയ കരാർ. മുള്ളറും പരിശീലകൻ ഹാൻസി ഫ്ലിക്കും കരാർ പുതുക്കിയതിന് പിന്നാലെയാണ് ബയേണിന്റെ വൻമതിൽ കരാർ പുതുക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറും ബയേണിന്റെ ക്യാപ്റ്റനുമായ നുയർ കരാർ പുതുക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് ക്ലബ്ബ് സി ഇ ഒ റമനിഗെ പറഞ്ഞത്‌.

2011 ലാണ് മാനുവൽ നുയർ ബയേണിലെത്തുന്നത്. ഇതിന് ശേഷം ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി നാല് വട്ടം മാനുവൽ നുയറിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2013ൽ ട്രെബിൾ നേടിയ ബയേൺ ടീമിലും 2014 ൽ ലോകകപ്പ് ഉയർത്തിയ ജർമ്മൻ ടീമിലും അംഗമായിരുന്നു മാനുവൽ നുയർ.

Exit mobile version