പെര്‍ത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് വിരുന്ന്

- Advertisement -

പെര്‍ത്തില്‍ ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ ബാറ്റിംഗ് വിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 403 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 549/4 എന്ന നിലയിലാണ്. സ്റ്റീവന്‍ സ്മിത്തിന്റെ ഇരട്ട ശതകവും മിച്ചല്‍ മാര്‍ഷിന്റെ കന്നി ടെസ്റ്റ് ശതകവുമാണ് മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി മാറ്റിയത്. മൂന്നാം ദിവസം ആദ്യ സെഷനില്‍ ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലണ്ടിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. 301 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ സ്മിത്ത്-മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് നേടിയിരിക്കുന്നത്.

സ്മിത്ത് 229 റണ്‍സും മിച്ചല്‍ മാര്‍ഷ് 181 റണ്‍സുമാണ് നേടിയിട്ടുള്ളത്. 203/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സാണ് നേടിയിട്ടുള്ളത്. 146 റണ്‍സിന്റെ ലീഡ് കൈവശപ്പെടുത്താനും ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് ദിവസം മാത്രം ശേഷിക്കെ മികച്ച ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിനു പുറത്തെടുക്കാന്‍ ആവുന്നില്ലെങ്കില്‍ ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുവാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement