ബേസില്‍ തമ്പിയ്ക്ക് അഞ്ച് വിക്കറ്റ്, ഗുജറാത്ത് 210 റണ്‍സിന് പുറത്ത്, കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം

കേരളത്തിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 210 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്. ബേസില്‍ തമ്പിയും ജലജ് സക്സേനയുമാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ 267 റണ്‍സ് ലീഡാണ് ഗുജറാത്ത് നേടിയത്. രണ്ടോളം ദിവസം അവശേഷിക്കെ കേരളം വിജയത്തിനായി 268 റണ്‍സ് നേടണം.

മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന ഗുജറാത്തിന് വേണ്ടി ചിന്തന്‍ ഗജയാണ് വാലറ്റത്തില്‍ പൊരുതിയത്. താരം പുറത്താകാതെ 50 റണ്‍സ് നേടിയപ്പോള്‍ കേരളത്തിനായി ബേസില്‍ തമ്പി അഞ്ചും ജലജ് സക്സേന മൂന്നും വിക്കറ്റാണ് നേടിയത്. സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ്  വീഴ്ത്തി.

140/4 എന്ന നിലയില്‍ നിന്ന് 160/9 എന്ന നിലയിലേക്ക് ഗുജറാത്ത് വീണുവെങ്കിലും അവസാന വിക്കറ്റില്‍ ചിന്തന്‍ ഗജ ടീമിന് വേണ്ടി നിര്‍ണ്ണായകമായ റണ്‍സ് നേടുകയായിരുന്നു. അവസാന വിക്കറ്റില്‍ 50 റണ്‍സാണ് ചിന്തന്‍ ഗജ നേടിയത്. 47 പന്തില്‍ നിന്ന് പുറത്താകാതെ 50 റണ്‍സ് നേടിയ ഗജ മൂന്ന് വീതം സിക്സും ഫോറും തന്റെ ഇന്നിംഗ്സില്‍ നേടി.

Exit mobile version