എവേ മാച്ചിൽ അവസാനം ജയിച്ച് ബാഴ്‌സലോണ

എവേ മാച്ചിൽ ജയിക്കാനാവുന്നില്ലെന്ന പരാതി തീർത്ത് ബാഴ്‌സലോണ. ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റാഫെയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സലോണ എവേ ജയം സ്വന്തമാക്കിയത്. അവസാന ഒൻപത് എവേ മത്സരങ്ങളിൽ ബാഴ്‌സലോണയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

ബാഴ്‌സലോണക്ക് വേണ്ടി ആദ്യ പകുതിയിൽ ലൂയിസ് സുവാരസും രണ്ടാം പകുതിയിൽ ഫിർപ്പോ ആഡംസമാണ് ഗോളുകൾ നേടിയത്. 82ആം മിനുട്ടിൽ ബാഴ്‌സലോണ താരം ലെങ്ലെറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ബാഴ്‌സലോണ മത്സരം അവസാനിപ്പിച്ചത്. ജയത്തോടെ 13 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി. 14 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന്റെ അടുത്ത എതിരാളികൾ അത്ലറ്റികോ മാഡ്രിഡാണ്.

Exit mobile version