Site icon Fanport

ബാഴ്സയിൽ തുടരുമെന്ന് ഉംറ്റിറ്റി

ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ഫ്രഞ്ച് യുവ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി. താരം ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ആ വാർത്തകൾ നിഷേധിച്ച് ഉംറ്റിറ്റി എത്തിയത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ നിന്ന് ഉംറ്റിറ്റി പിറകോട്ട് പോയിരുന്നു. കഴിഞ്ഞ സീസൺ തനിക്ക് മോശമയായിരുന്നു. എന്നാൽ താൻ ബാഴ്സലോണയിൽ സന്തോഷവാനാണ്. ഇത് തന്നെ ആയിരിക്കും ഇനിയും തന്റെ ക്ലബ്. ഉംറ്റിറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ പികെയും ലെങ്ലെറ്റും ആണ് ബാഴ്സലോണയുടെ സെന്റർ ബാക്കായി പ്രവർത്തിക്കുന്നത്. ഒപ്പം അയാക്സ് താരം ഡിലിറ്റിനെ ടീമിലേക്ക് കൊണ്ടു വരാൻ ബാഴ്സലോണ ശ്രമിക്കുന്നുമുണ്ട്. ഇതാണ് ഉന്റിറ്റി ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടാവാൻ കാരണം.

Exit mobile version