Site icon Fanport

വനിതാ ചാമ്പ്യൻസ് ലീഗ്; ബാഴ്സലോണ സെമിയിൽ

വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിലും വിജയം നേടിയതോടെയാണ് ബാഴ്സലോണക്ക് സെമി ഉറല്ലായത്. നോർവീജിയൻ വനിതാ ക്ലബായ എൽ എസ് കെ കെവിന്നറിനെ ആണ് ബാഴ്സലോണ മറികടന്നത്. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. കളിയുടെ തുടക്കത്തിൽ തന്നെ ഡച്ച് താാരം ലേക മർടെൻസ് ആണ് ഈ ഗോൾ നേടിയത്.

അഗ്രിഗേറ്റ് സ്കോർ 4-0 നാണ് ബാഴ്സ സെമിയിലേക്ക് പോകുന്നത്. ബാഴ്സയിൽ നടന്ന ആദ്യ പാദം എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ബാഴ്സലോണ വിജയിച്ചിരുന്നു. സെമിയിൽ ബയേൺ മ്യൂണിക്ക് ആയിരിക്കും ബാഴ്സലോണയുടെ എതിരാളികൾ. ഇന്ന് നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ 3-0ന് വിജയിച്ച് സ്ലാവിയ ക്ലബിനെ മറികടന്നാണ് ബയേൺ സെമിയിൽ എത്തിയത്. സ്ലാവിയയുമായുള്ള ബയേണിന്റെ ആദ്യ പാദം 1-1 സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

Exit mobile version