Picsart 23 03 05 23 02 02 563

ബാഴ്സലോണ ഉയരെ! റയൽ മാഡ്രിഡിനേക്കാൾ 10 പോയിന്റ് മുന്നിൽ!!

ഇന്ന് ക്യാമ്പ് നൗവിൽ വലൻസിയയെ 1-0ന് പരാജയപ്പെടുത്തി ബാഴ്സലോണ ലാ ലിഗയിൽ തങ്ങളുടെ കുതിപ്പ് തുടർന്നു. ഫെറാൻ ടോറസിന്റെ പെനാൽറ്റി മിസ്, റൊണാൾഡ് അറോഹോയുടെ ചുവപ്പ് കാർഡ്, എന്നിങ്ങനെ നാടകീയ നിമിഷങ്ങൾക്ക് മത്സരം സാക്ഷിയായി.

15-ാം മിനിറ്റിൽ വെറ്ററൻ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ അസിസ്റ്റിൽ നിന്ന് റാഫിന വലകുലുക്കിയപ്പോൾ ബാഴ്‌സലോണ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ബാഴ്‌സലോണയ്ക്ക് പെനാൽറ്റി ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല. സ്‌പോട്ട്-കിക്ക് എടുത്ത ഫെറാൻ ടോറസിന്റെ ഷോട്ട് പോസ്റ്റിന് തട്ടി പുറത്തേക്ക് പോയി. സ്കോർ 1-0 എന്ന് തുടർന്നു.

59-ാം മിനിറ്റിൽ റൊണാൾഡ് അറോഹോ ചുവപ്പ് കാർഡ് കണ്ടതോടെ ബാഴ്സലോണ സമ്മർദ്ദത്തിലായി. പത്ത് പേരായി വിജയം കൈവിട്ടില്ല. ബാഴ്‌സലോണ ഈ വിജയത്തോടെ ലാലിഗ സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 10 പോയിന്റ് മുകളിൽ എത്തി. ബാഴ്സക്ക് 62 പോയിന്റും റയലിന് 52 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്. വലൻസിയ 24 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി തരംതാഴ്ത്തൽ മേഖലയിൽ തുടരുകയാണ്.

Exit mobile version