“ബാഴ്സലോണയിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരം” – റഫീഞ്ഞ

Img 20220715 192112

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ റാഫീഞ്ഞയുടെ വരവ് ഔദ്യോഗികമായി അവർ പ്രഖ്യാപിച്ചു. ഇന്ന് ക്യാമ്പ്നുവിൽ റാഫീഞ്ഞയെ അവർ അവതരിപ്പിച്ചു. 65 മില്യൺ യൂറോയുടെ നൽകിയാണ് ലീഡ്സിൽ നിന്ന് റഫീഞ്ഞയെ ബാഴ്സലോണ സ്വന്തമാക്കുന്നത്. 58 മില്യൺ ട്രാൻസ്ഫർ തുക ആയും 7 മില്യൺ ആഡ് ഓൺ ആയും ആകും നൽകുക.

ബാഴ്സലോണ എന്നും തന്റെ സ്വപ്ന ക്ലബായിരുന്നു എന്നും ഇത് സ്വപ്ന സാക്ഷാത്കാരം ആണെന്നും റാഫീഞ്ഞ ഇന്ന് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ബാഴ്സലോണയെ പഴയ ബാഴ്സലോണ ആക്കാൻ സഹായിക്കാൻ തന്നെ കൊണ്ട് ആവുന്നത് താൻ ചെയ്യും എന്നും റാഫീഞ്ഞ പറഞ്ഞു.

2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീഞ്ഞ ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീഞ്ഞ കളിച്ചിട്ടുണ്ട്.