Site icon Fanport

ബാഴ്സലോണ വിട്ട ഡഗ്ഗൻ ഇനി അത്ലറ്റിക്കോ മാഡ്രിഡിൽ

ബാഴ്സലോണ വനിതാ ടീമിന്റെ പ്രധാന സ്ട്രൈക്കർ ആയിരുന്ന ടോണി ഡഗ്ഗൻ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തി. അവസാന രണ്ട് വർഷമായി ബാഴ്സലോണയ്ക്ക് ഒപ്പം ഉണ്ടായിരുന്ന താരം താൻ ക്ലബ് വിടുകയാണെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പക്ഷെ അത് വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുവാൻ ആയിരിക്കും എന്ന് ആരും കരുതിയില്ല. ഡഗ്ഗൻ അത്ലറ്റിക്കോ മാഡ്രിഡുമായി രണ്ട് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്.

ഇംഗ്ലീഷ് സ്ട്രൈക്കറായ ഡഗ്ഗൻ ലോകകപ്പിൽ ഇംഗ്ലണ്ടിനൊപ്പം തിളങ്ങിയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ എന്നീ ക്ലബുകൾക്കായും ഡഗൻ കളിച്ചിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം രണ്ട് സീസൺ കളിച്ച ഡഗൻ രണ്ട് കിരീടങ്ങളും നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനായി അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡഗൻ.

Exit mobile version