മുൻ ബാഴ്സലോണ താരം ചെന്നൈയിൻ എഫ് സിയിൽ

മുൻ ബാഴ്സലോണ താരമായ മിഡ്ഫീൽഡർ ആൻഡ്രി ഒർലാണ്ടി ഇനി ചെന്നൈയി എഫ് സിക്കായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയത്. ചെന്നൈയിൽ താരം 10ആം നമ്പർ ജേഴ്സി ആകും അണിയുക. 34കാരനായ താരം സ്പെയിനിൽ ആണ് ജനിച്ചതും വളർന്നതും എങ്കിലിം ഇപ്പോൾ ഇറ്റാലിയൻ പൗരനാണ്.

2006ൽ ബാഴ്സലോണയുടെ സീനിയർ ടീമിനായി കളിച്ചിട്ടുണ്ട്. ഒരു മത്സരം മാത്രമെ ബാഴ്സലോണ ടീമിൽ ആൻഡ്രി കളിച്ചിട്ടുള്ളൂ. ബാഴ്സലോണ ബി ടീമിനായി രണ്ട് സീസണുകളോളവും താരം കളിച്ചിട്ടുണ്ട്. ലാലിഗ ക്ലബായ അലാവസിന്റെ യൂത്ത് ടീമിലൂടെ ഉയർന്നു വനൻ താരമാണ്. നിരവധി ഇംഗ്ലീഷ് ക്ലബുകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.

സ്വാൻസി സിറ്റി, ബ്രൈറ്റൺ, ബ്ലാക്ക് പൂൾ എന്നിവർക്കായിരുന്നു ഇംഗ്ലണ്ടിൽ ആൻഡ്രി കളിച്ചത്. അവസാനം ഇറ്റാലിയൻ ക്ലബായ നൊവാരയ്ക്കായാണ് കളിച്ചത്. ചെന്നൈയിന്റെ പുതിയ സീസണായുള്ള അഞ്ചാം വിദേശ താരമാണ് ഇദ്ദേഹം. നേരത്തെ ഗ്രിഗറി നെൽസൺ, ഇനീഗോ കാൽഡറോൺ,റാഫേൽ അഗസ്റ്റോ, മൈൽസൺ ആൽവേസ് എന്നിവർ പുതിയ സീസണിൽ ചെന്നൈക്കായി കളിക്കുമെന്ന് ഉറപ്പായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version