20220825 221252

വീണ്ടും ബാഴ്സലോണ vs ബയേൺ!! ചാമ്പ്യൻസ് ലീഗിൽ വൻ പോരാട്ടങ്ങൾ, ആവേശമാകും ഗ്രൂപ്പ് സി

യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ സീസണായുള്ള ഗ്രൂപ്പുകൾ തീരുമാനം ആയി. ഒരിക്കൽ കൂടെ ബാഴ്സലോണയ ബയേണുമായുള്ള പോരാട്ടം കാണാൻ ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ കാണാം. ലെവൻഡോസ്കി ബയേണിന് എതിരെ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ടാകും.

മാഞ്ചസ്റ്റർ സിറ്റി താരം ഹാളണ്ട് തന്റെ മുൻ ക്ലബായ ഡോർട്മുണ്ട് ഉള്ള ഗ്രൂപ്പിലാണ് എന്നതും ഈ ഡ്രോയുടെ ഹൈലൈറ്റ് ആണ്.

ഗ്രൂപ്പ് എയിൽ ഡച്ച് ചാമ്പ്യന്മാരായ അയാക്സ്, പ്രീമിയർ ലീഗിലെ വമ്പന്മാരും കഴിഞ്ഞ സീസൺ ഫൈനലിസ്റ്റ് ആയ ലിവർപൂൾ, ഇറ്റാലിയൻ ക്ലബ് നാപോളി സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എന്നിവർ ഉണ്ട്.

ഗ്രൂപ്പ് ബിയിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയ്ക്ക് ഒപ്പം അത്ലറ്റിക്കോ മാഡ്രിഡ്, ജർമ്മൻ ക്ലബ് ലെവർകൂസൻ, ബെൽജിയൻ ക്ലബ് ബ്രുഗ്ഗെ എന്നിവർ ഉണ്ട്.

ഗ്രൂപ്പ് സിയിൽ ബാഴ്സലോണയും ബയേണും നേർക്കുനേർ വരുന്നു. ഇത് ഏവരും കാത്തു നിൽക്കുന്ന മത്സരമാകും. ഈ വമ്പന്മാർക്ക് ഒപ്പം ഇന്റർ മിലാനും ഈ ഗ്രൂപ്പിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇത് മരണ ഗ്രൂപ്പ് ആയി മാറും. വിക്റ്റോറിയ ആണ് മറ്റൊരു ക്ലബ്.

ഗ്രൂപ്പ് ഡിയിൽ യൂറോപ്പ ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ഇംഗ്ലീഷ് ടീമായ സ്പർസ്, പോർച്ചുഗീസ് ക്ലബ് സ്പോർടിങ്, ഫ്രഞ്ച് ക്ലബ് മാഴ്സെ എന്നിവർ ഉണ്ട്.

ഗ്രൂപ്പ് ഇയിൽ ഇറ്റാലിയൻ ചാമ്പ്യന്മാര എ സി മിലാൻ, ഇംഗ്ലണ്ടിലെ വലിയ ടീമിൽ ഒന്നായ ചെൽസി,ഓസ്ട്രേലിയൻ ക്ലബ് സാൽസ്ബർഗ് പിന്നെ ഡൈനാമോ സഗ്രബ് എന്നിവരും ഉണ്ട്

ഗ്രൂപ്പ് എഫിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇറങ്ങും. ഒപ്പം ജർമ്മൻ ക്ലബായ ലെപ്സിഗ്, ഉക്രൈൻ ക്ലബ് ഷക്തർ, സ്കോട്ടിഷ് ക്ലബ് സെൽറ്റിക് എന്നിവരും ഉണ്ട്.

ഗ്രൂപ്പ് ജിയിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം സ്പാനിഷ് ക്ലബ് സെവിയ്യ, ജർമ്മൻ ക്ലബ് ഡോർട്മുണ്ട് ഒപ്പം കോപൻഹേഗൻ എന്നിവരും ഉണ്ട്.

ഗ്രൂപ്പ് എചിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിക്ക് ഒപ്പം അലെഗ്രിയുടെ യുവന്റസ്, ബെൻഫിക, ഹൈഫ എന്നിവർ ഉണ്ട്.

Group A: Ajax, Liverpool, Napoli, Rangers

Group B: Porto, Athletico Madrid, Leverkusen, Brugge

Group C: Bayern, Barcelona, Inter Milan, Vitoria

Group D: Eintracht, Tottenham, Sporting, Marseille

Group E: AC Milan, Chelsea, Salzburg, Dinamo Zagreb

Group F: Real Madrid, Leipzig, Shakhtar, Celtic

Group G: Manchester City, Sevilla, Dortmund, Copenhagen

Group H: PSG, Juventus, Benfica, Haifa

Exit mobile version