Site icon Fanport

ഇന്ന് ബെംഗളൂരു എഫ് സി ബാഴ്സലോണക്കെതിരെ, മത്സരം തത്സമയം കാണാം

ഇന്ന് സ്പെയിനിൽ ബെംഗളൂരു എഫ് സി നേരിടുന്നത് ബാഴ്സലോണയെ ആണ്. പ്രീസീസൺ ടൂറിനായി സ്പെയിനിൽ ഉള്ള ബെംഗളൂരു എഫ് സിയുടെ അവസാന പ്രീസീസൺ മത്സരമാണ് ഇന്ന്. ബാഴ്സലോണയുടെ രണ്ടാം ടീമായ ബാഴ്സലോണ ബി ആണ് എതിരാളികൾ. ബാഴ്സ അക്കാദമിയിലെ പ്രമുഖ തരങ്ങൾ അടങ്ങിയ ടീമാണ് ബാഴ്സ ബി. ഇത്തവണ ബാഴ്സലോണയ്ക്ക് ഒപ്പം പ്രീസീസണായി അമേരിക്കയിൽ പോയ പല താരങ്ങളും ഇന്ന് ബാഴ്സ ബി ടീമിൽ ഉണ്ടാകും.

ബാഴ്സയുടെ അടുത്ത അത്ഭുതം എന്ന് അറിയപ്പെടുന്ന റിക്വി പുയിഗും ഇന്ന് ബാഴ്സലോണക്കായി ഇറങ്ങും. ഇതുവരെ കളിച്ച മൂന്ന് പ്രീസീസൺ മത്സരങ്ങളിൽ ബെംഗളൂരു എഫ് സി പരാജയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ വിയ്യാറയൽ ബിക്കെതിരെ മികച്ച പ്രകടനം നടത്താൻ ബെംഗളൂരുവിനായിരുന്നു. അത്തരത്തിൽ ഒരു പ്രകടനമാകും ബെംഗളൂരു എഫ് സി ഇന്ന് ആഗ്രഹിക്കുന്നത്.

ബെംഗളൂരു ബാഴ്സലോണ മത്സരം തത്സമയം ഇന്ത്യൻ പ്രേക്ഷകർക്കും കാണാം. ബാഴ്സലോണ ബിയുടെ ഫേസ് ബുക്ക് പേജ് മത്സരം തത്സമയം കാണിക്കും. ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version