ഞാൻ തിരികെയെത്തി!! ബാഴ്സലോണ ആ വലിയ സൈനിംഗ് പ്രഖ്യാപിച്ചു

ട്രയോരെ അങ്ങനെ ഏഴു വർഷങ്ങളുടെ ഇടവേളക്ക് ശേഷം തിരികെ ബാഴ്സലോണയിൽ എത്തി. ഇന്ന് ബാഴ്സലോണ ഒരു വീഡിയോയിലൂടെ ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചു. ബാഴ്സലോണയിലേക്ക് താൻ തിരികെയെത്തി എന്ന് ട്രയോരെ വീഡിയോയിൽ പറയുന്നുണ്ട്.

വോൾവ്സിന്റെ താരമായ ട്രയോരെയെ ലോണിൽ ആണ് ബാഴ്സലോണ സ്വന്തമാക്കുന്നത്. തുടക്കത്തിൽ ലോണിലും പിന്നീട് സ്ഥിരകരാറിലും ബാഴ്സലോണ താരത്തെ കാറ്റലൻ മണ്ണിൽ നിലനിർത്തും.
20220130 003632

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ ട്രയോരെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്ന സ്പർസിനെ അവസാനം ഓവർട്ടേക്ക് ചെയ്ത് കൊണ്ടാണ് ബാഴ്സലോണ ഈ സൈനിംഗ് പൂർത്തിയാക്കുന്നത്. മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. ട്രയോര ബാഴ്സലോണ വേണ്ടി 11വർഷത്തോളം യുവ ടീമിലും സീനിയർ ടീമിലുമായി കളിച്ചിട്ടുണ്ട്. ബുധനാഴ്ച താരത്തെ ക്യാമ്പ്നുവിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

Exit mobile version