മുൻ ബാഴ്സലോണ അക്കാദമി കോച്ച് ഡെൽഹി ഡൈനാമോസ് പരിശീലകനാകും

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു ഡെൽഹി ഡൈനാമോസിന്റെ പരിശീലകനായേക്കും. ഇന്ന് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരങ്ങൾ. ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിന്റെ പരിശീലകനായിരുന്നു അവസാന വർഷം ജോസഫ് ഗൊമ്പവു. ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

മിഗ്വേൽ ഏഞ്ചൽ ആയിരുന്നു കഴിഞ്ഞ വർഷം ഡെൽഹിയുടെ പരിശീലകനായിരുന്നത്‌. എന്നാൽ കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനം കാഴ്ചവെച്ച ഡെൽഹി ഈ സീസണിൽ മിഗ്വേൽ തുടരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ എട്ടാമതായാണ് ഡെൽഹി ഫിനിഷ് ചെയ്തത്.

ജോസഫ് ഗൊമ്പുവ 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version