Site icon Fanport

ഏഴു ഗോൾ വിജയവുമായി ബാഴ്സലോണ വനിതകൾ ലീഗിൽ ഒന്നാമത്

വനിതാ ലാലിഗയിൽ സീസണിൽ ബാഴ്സലോണ വനിതകൾ വീണ്ടും ഒന്നാമത് എത്തി. ഇന്ന് ഗംഭീര വിജയത്തോടെയാണ് ബാഴ്സ ഒന്നമതെത്തിയത്. ഇന്ന് മാഡ്രിഡിനെ നേരിട്ട ബാഴ്സ എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഏഴു താരങ്ങൾ ഇന്ന് ബാഴ്സക്കായി ഗോൾ നേടി. അലക്സിയ, ടോണി ഡുഗാൻ, ഗുയിജാരൊ, മാർത, ആൻഡ്രെസ, കാൻഡെല, പിന എന്നിവരാണ് ഗോൾ നേടിയത്.

ഇന്നത്തെ വിജയം ബാഴ്സയെ ലീഗിൽ ഒന്നാമത് എത്തിച്ചു. 14 മത്സരങ്ങളിൽ നിന്ന് 35 പോയ്ന്റാണ് ബാഴ്സക്ക് ഇപ്പോൾ ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 33 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Exit mobile version