റഷ്യയിൽ ഗോളടിയിൽ മുന്നിൽ റയലും ബാഴ്സയും

- Advertisement -

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ 122 ഗോളുകളാണ് പിറന്നത്. ഈ ഗോൾ വേട്ട ക്ലബ് തലത്തിലേക്ക് എടുത്താൽ ഗോളടിയിൽ മുന്നിട്ട് നിൽക്കിന്നത് റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും താരങ്ങളാണ്. ഒമ്പത് ഗോളുകൾ വീതമാണ് ബാഴ്സയുടെ റയലിന്റെയും താരങ്ങൾ റഷ്യയിൽ നേടിയിരിക്കുന്നത്. എട്ടു ഗോളുകൾ നേടി ടോട്ടൻഹാം താരങ്ങളും, ആറ് ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡും, അഞ്ച് നേടിയ അത്ലറ്റിക്കോ മാഡ്രിഡും പിറകിൽ ഉണ്ട്. പി എസ് ജി, വിയ്യാറയൽ, ചെൽസി എന്നിവരും നാല് ഗോളുകൾ നേടിയിട്ടുണ്ട്.

റൊണാൾഡോ 4, മോഡ്രിച് 2, ഇസ്കോ, നാചോ, ക്രൂസ് എന്നിവർ ഒരോ ഗോൾ വീതം എന്നിങ്ങനെയാണ് റയലിന്റെ സ്കോറേഴ്സ്. കൗട്ടീനോ, യെറി മിന, സുവാരസ് എന്നിവരുടെ രണ്ടു ഗോളുകളും മെസ്സി, പൗളീനോ, റാകിറ്റിച് എന്നികർ ഒരോ ഗോളുമാണ് ബാഴ്സയെ 9ൽ എത്തിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement