മല്യയുടെ ഉടമസ്ഥതയിലുള്ള കരീബീയിന്‍ പ്രീമിയര്‍ ലീഗ് ടീമിലും വേതന പ്രതിസന്ധി

ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന വാര്‍ത്തകള്‍ പ്രകാരം കരീബീയിന്‍ പ്രീമിയിര്‍ ലീഗ് ടീമായ ബാര്‍ബഡോസ് ട്രിഡന്റ്സില്‍ വേതന പ്രതിസന്ധി. 2017 സീസണിലെ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് ഇതുവരെ തങ്ങളുടെ വേതനം മുഴുവനായി ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച ടൂര്‍ണ്ണമെന്റിലെ ശേഷിച്ച പണമിടപാടുകള്‍ കഴിഞ്ഞ വര്‍ഷാവസാനത്തിനു മുമ്പ് തീര്‍പ്പ് കല്പിക്കുമെന്നായിരുന്നു മാനേജ്മെന്റില്‍ നിന്ന് ലഭിച്ച വിവരമെങ്കിലും. ജനുവരി പകുതിയായിട്ടും ഏറിയ പങ്ക് താരങ്ങള്‍ക്കും പണം ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ചില താരങ്ങള്‍ ടീമിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ട്.

മികച്ച പല താരങ്ങളും കഴിഞ്ഞ വര്‍ഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ട്രിഡന്റ്സ് നിരയില്‍ കെയിന്‍ വില്യംസണ്‍, ഓയിന്‍ മോര്‍ഗന്‍ എന്നീ താരങ്ങളും ജഴ്സി അണിഞ്ഞു. എന്നാല്‍ ഇത്തരം നടപടി ടീമിന്റെയും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നാണ് കളിക്കാരുടെ പൊതുവേയുള്ള വിലയിരുത്തല്‍.

പ്രതിസന്ധിയ്ക്കുള്ള പരിഹാരത്തിനായി ലീഗ് അധികൃതര്‍ ഫ്രാഞ്ചൈസിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version