Picsart 23 03 12 19 49 49 725

രണ്ടാം ടി20യും ജയിച്ചു, ഇംഗ്ലണ്ടിനെതിരായ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി

രണ്ടാം ടി20യും വിജയിച്ച് ബംഗ്ലാദേശ് ഇംഗ്ലണ്ടിന് എതിരായ പരമ്പര സ്വന്തമാക്കി. ഇന്ന് നാലു വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 117 റൺസിന് ആൾ ഔട്ട് ആയിരുന്നു. 28 റൺസ് എടുത്ത ഡക്കറ്റും 25 റൺസ് എടുത്ത സാൾട്ടും മാത്രമാണ് ഇംഗ്ലണ്ടിനായി ബാറ്റു കൊണ്ട് ഭേദപ്പെട്ട പ്രകടനം എങ്കിലും കാഴ്ചവെച്ചത്. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ നാലു വിക്കറ്റു വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 46 റൺസുമായി ഷാന്റോ പുറത്താകാതെ നിന്നു. മെഹ്ദി ഹസൻ 20 റൺസും എടുത്തു. ആദ്യ ടി20യും ബംഗ്ലാദേശ് ജയിച്ചിരുന്നു. ഇപ്പോൾ പരമ്പരയിൽ ബംഗ്ലാദേശ് 2-0ന് മുന്നിൽ നിൽക്കുകയാണ്.

Exit mobile version