പുതുചരിത്രം കുറിച്ച് ബംഗ്ലാ കടുവകള്‍, ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയം

ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റണ്‍സിനു ബംഗ്ലാദേശ് വിജയിച്ചപ്പോള്‍ ബംഗാള്‍ കടുവകള്‍ കുറിച്ചത് പുതു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഏഷ്യ കപ്പില്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിനു വിജയം കുറിക്കുവാനാകുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശ് മുഷ്ഫിക്കുര്‍ റഹിം(99) മുഹമ്മദ് മിഥുന്‍(60) എന്നിവരുടെ മികവില്‍ 239 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു.

പാക്കിസ്ഥാനെയും തുടക്കത്തില്‍ തകര്‍ത്തെറിഞ്ഞ ബംഗ്ലാദേശ് മുസ്തഫിസുര്‍ റഹ്മാന്റെ 4 വിക്കറ്റ് നേട്ടത്തിലൂടെയാണ് വിജയം ഉറപ്പാക്കി ഫൈനലില്‍ ഇന്ത്യയെ നേരിടുവാനുള്ള യോഗ്യത നേടിയത്. ഇമാം-ഉള്‍-ഹക്ക് മാത്രമാണ് പാക് നിരയില്‍ പൊരുതിയത്. 83 റണ്‍സാണ് താരം നേടിയത്.

Exit mobile version