Bangladesh

ബേ ഓവലില്‍ ചരിത്രം പിറന്നു, ന്യൂസിലാണ്ടിനെ നാട്ടിൽ മുട്ടുകുത്തിച്ച് ബംഗ്ലാദേശ്

ബേ ഓവൽ ടെസ്റ്റിൽ ചരിത്ര വിജയവുമായി ബംഗ്ലാദേശ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ന്യൂസിലാണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 169 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 42/2 എന്ന സ്കോര്‍ നേടി 8 വിക്കറ്റ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്. 40 റൺസായിരുന്നു ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം.

6 ന്യൂസിലാണ്ട് വിക്കറ്റുകള്‍ നേടിയ എബോദത് ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ വിജയ ശില്പി. ന്യൂസിലാണ്ടിന്റെ അവസാന പ്രതീക്ഷയായ റോസ് ടെയിലറെയും(40) വീഴ്ത്തി ഹൊസൈന് പിന്തുണയുമായി മൂന്ന് വിക്കറ്റുമായി ടാസ്കിന്‍ അഹമ്മദും തിളങ്ങി.

ഷദ്മന്‍ ഇസ്ലാമിനെയും(3) നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും(17) നഷ്ടമായെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാൽ മോമിനുള്‍ ഹക്കും(13*) മുഷ്ഫിക്കുര്‍ റഹിമും(5*) ചേര്‍ന്ന് ടീമിന്റെ വിജയം ഒരുക്കുകയായിരുന്നു.

Exit mobile version