” ലെവൻഡോസ്കിക്ക് ബാലൻ ഡി ഓർ ലഭിച്ചില്ലെങ്കിൽ ഞാൻ എന്റെ ബാലൻ ഡി ഓർ നൽകും “

ഈ വർഷം റോബർട്ട് ലെവൻഡോസ്കിക്ക് ബാലൻ ഡി ഓർ ലഭിച്ചില്ലെങ്കിൽ തന്റെ ബാലൻ ഡി ഓർ നൽകും പോളിഷ് സൂപ്പർ സ്റ്റാറിന് നൽകുമെന്ന് ബാഴ്സലോണ, ഇന്റർ ഇതിഹാസം ലൂയിസ് സുവാരസ് മിരാമൊന്റെസ്. ബാലൻ ഡി ഓർ അവാർഡ് നേടാൻ എന്തുകൊണ്ടും അർഹൻ റോബർട്ട് ലെവൻഡോസ്കി ആണെന്ന് മുൻ ബാലൻ ഡി ഓർ ജേതാവ് പറഞ്ഞു. പുസ്കാസിനെ പിന്നിലാക്കി 1960ലാണ് ലുയിസ് സുവാരസ് മിരാമിന്റെസ് ബാലൻ ഡി ഓർ നേടുന്നത്. കോടിക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകരെ പോലെ താനും ബാലൻ ഡി ഓർ ലെവൻഡോസ്കി നേടാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ പാൻഡെമിക് കാരണം കഴിഞ്ഞ വർഷം ബാലൻ ഡി ഓർ സമ്മാനിച്ചിരുന്നില്ല. ഈ വർഷത്തെ 30 പേരുടെ ബാലൻ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ബെൻസിമ,മെസ്സി,ലെവൻഡോസ്കി എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. സമീപ കാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ബയേണിന്റെ ലെവൻഡോസ്കി കളിക്കുന്നത്‌. ചാമ്പ്യൻസ് ലീഗിൽ 100ആം മത്സരം ഹാട്രിക്ക് അടിച്ചാണ് താരം ആഘോഷിച്ചത്. ഇതിഹാസ താരം ജെർഡ് മുള്ളറുടെ ഒരു സീസണിൽ 41 ഗോളുകൾ എന്ന ബുണ്ടസ് ലീഗ റെക്കോർഡും ലെവൻഡോസ്കി സ്വന്തം പേരിലാക്കിയിരുന്നു.

Exit mobile version