Site icon Fanport

കളിപ്പിച്ചില്ല എങ്കിലും ബെയ്ല് റയൽ വിടില്ല, മാഡ്രിഡ്ലെ ജീവിതത്തിൽ സന്തോഷം

ഗരെത് ബെയ്ല് റയൽ മാഡ്രിഡ് വിടുമെന്ന് ആരും കരുതേണ്ട എന്ന ബെയ്ലിന്റെ ഏജന്റ് ജോണതാൻ ബാർനെറ്റ്. ബെയ്ല് റയൽ മാഡ്രിഡിൽ അതീവ സന്തോഷവാനാണ്. ടീമിൽ അവസരം കിട്ടുന്നില്ല എന്നത് പ്രശ്നമാണ്. എങ്കിലും ബെയ്ലിന് അതിൽ വലിയ നിരാശയില്ല. താൻ റയൽ മാഡ്രിഡിലെ ഏത് കളിക്കാരനെക്കാളും നല്ല കളിക്കാരൻ ആണെന്ന് ബെയ്ലിന് അറിയാം എന്നും മാഡ്രിഡിലെ ജീവിതം ബെയ്ല് ആസ്വദിക്കുക ആണെന്നും ഏജന്റ് പറഞ്ഞു.

ഇനിയും രണ്ട് വർഷത്തെ കരാർ ബെയ്ലിന് റയലിൽ ഉണ്ട്. പല ഓഫറുകളും ബെയ്ലിന് വരുന്നുണ്ട് എങ്കിലും ബെയ്ലിനായി വലിയ പണം മുടക്കാൻ കഴിയുന്ന വലിയ ക്ലബുകൾ ലോകത്തില്ല എന്നും ഏജന്റ് പറയുന്നു. സിദാനുമായി ബെയ്ലിന് ഒരു പ്രശ്നവും ഇല്ല. ഇരുവരും തമ്മിൽ വെറുപ്പും ഇല്ല. ബെയ്ലിനെ കളിപ്പിക്കില്ല എന്ന് മാത്രമേ ഉള്ളൂ. ഏജന്റ് പറഞ്ഞു.

Exit mobile version