Site icon Fanport

വൻ ട്രാൻസ്ഫറുകൾക്ക് ന്യൂകാസിൽ ഒരുങ്ങുന്നു, ബെയ്ലിനായും നീക്കം

സൗദി പണം എത്തുന്നതോടെ ഇംഗ്ലണ്ടിലെ വൻ ക്ലബുകളിൽ ഒന്നായി മാറാൻ ആണ് ന്യൂകാസിൽ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇതിനകം തന്നെ വലിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ന്യൂകാസിൽ യുണൈറ്റഡ് ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ റയൽ മാഡ്രിഡ് താരമായ ബെയ്ലിനെ ടീമിലേക്ക് എത്തിക്കാൻ ന്യൂകാസിൽ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരങ്ങൾ.

റയലിൽ അവസരങ്ങളിൽ പിറകോട്ട് പോയ ബെയ്ല് കഴിഞ്ഞ സീസൺ മുതൽ തന്നെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സീസൺ അവസാനത്തോടെ ബെയ്ല് റയൽ വിടുമ്പോൾ അദ്ദേഹത്തിനെ വാങ്ങാനായി മുൻ നിരയിൽ ഉണ്ടാവുക ന്യൂകാസിൽ തന്നെയാകും. പണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിൽ നിന്നാണ് ബെയ്ല് സ്പെയിനിലേക്ക് പോയത്. ബെയ്ലിനെ മാത്രമല്ല ബാഴ്സയുടെ വിദാലിനു വേണ്ടിയും ന്യൂകാസിൽ ശ്രമിക്കുന്നുണ്ട്.

Exit mobile version