Site icon Fanport

ബെയ്ലിനെയും പൊചടീനോയെയും ലക്ഷ്യമിട്ട് ന്യൂകാസിൽ

സൗദി പണം എത്തുന്നതോടെ ഇംഗ്ലണ്ടിലെ വൻ ക്ലബുകളിൽ ഒന്നായി മാറാൻ ശ്രമിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് രണ്ട് വലിയ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. റയൽ മാഡ്രിഡ് താരം ഗരെത് ബെയ്ലും ടോട്ടൻഹാമിന്റെ മുൻ പരിശീലകൻ പോചടീനോയും ആണ് ന്യൂകാസിലിന്റെ ആദ്യ ലക്ഷ്യങ്ങൾ. 300 മില്യണോളം ആണ് ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിലിന്റെ ഫണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെയ്ലിനെ ടീമിലേക്ക് എത്തിക്കാൻ ന്യൂകാസിൽ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരങ്ങൾ. ബെയ്ലിനായി റയൽ മാഡ്രിഡ് 20 മില്യണാണ് ചോദിക്കുന്നത്. റയലിൽ അവസരങ്ങളിൽ പിറകോട്ട് പോയ ബെയ്ല് കഴിഞ്ഞ സീസൺ മുതൽ തന്നെ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പോചടീനോ ആണെങ്കിൽ ടോട്ടൻഹാം വിട്ട ശേഷം ഒരു ചുമതലയും ഏറ്റിട്ടില്ല. അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെ വരാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് നീക്കങ്ങളും നടന്നാൽ ന്യൂകാസിലിനെ അടുത്ത സീസണിൽ എല്ലാ ക്ലബുകളും പേടിക്കേണ്ടതായി തന്നെ വരും.

Exit mobile version