സലാഹിന്റെ ഗോളിന് നൽകിയതോടെ പുസ്‌കാസ് അവാർഡിന്റെ വില പോയി – ബെയ്‌ൽ

2018 ലെ പുസ്‌കാസ് അവാർഡ് തന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഓവർ ഹെഡ് കിക്കിന് നൽകാതെ മുഹമ്മദ് സലാഹിന്റെ ഗോളിന് നൽകിയതോടെ അവാർഡിന്റെ മൂല്യം ഇടിഞ്ഞതായി റയൽ മാഡ്രിഡ് സൂപ്പർ താരം ഗരേത് ബെയ്ൽ. എങ്കിലും സലാഹിന്റെത് മികച്ച ഗോളായിരുന്നു എന്നും താരം കൂട്ടി ചേർത്തു.

സലാഹിന്റെത് മികച്ച ഗോളായിരുന്നു എങ്കിലും അവാർഡ് പ്രഖ്യാപനം വന്നപ്പോൾ താൻ അത്ഭുതപെട്ടിരുന്നു, ആ തീരുമാനം അവാർഡിന്റെ മഹത്വം കുറച്ചു എന്നാണ് ബെയ്‌ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ ഇതേ പുസ്‌കാസ് അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ആരാധകർ ഏറെ വിമർശങ്ങൾ ഉന്നയിച്ചിരുന്നു. ബെയ്‌ലിന്റെ ഗോളിനെ കൂടാതെ റൊണാൾഡോ യുവാന്റസിന് എതിരെ നേടിയ ഓവർ ഹെഡ് കിക്കിനേയും തഴഞ്ഞാണ്‌ ഫിഫ പുസ്‌കാസ് അവാർഡ് സലാഹ് മേഴ്സി സൈഡ് ഡർബിയിൽ എവർട്ടന് എതിരെ നേടിയ സോളോ ഗോളിന് നൽകിയത്.

Exit mobile version