താളം കിട്ടാതെ ഇന്ത്യ, ബഹ്റൈനോട് പരാജയം

ഇന്ത്യൻ ഫുട്ബോൾ ടീമിന് മനാമയിൽ നടന്ന സൗഹൃദ മത്സരത്തിൽ പരാജയം. ഇന്ന് ആതിഥേയരായ ബഹ്റൈനെ നേരിട്ട ഇന്ത്യ 2-1ന്റെ പരാജയമാണ് ആണ് വഴങ്ങിയത്. മലയാളി താരം വി പി സുഹൈർ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. ഇന്ന് പ്രധാന താരങ്ങൾ ഇല്ലാത്തതും നീണ്ടകാലത്തിന് ശേഷം ഒരു മത്സറ്റം കളിക്കുന്നതും ഇന്ത്യയുടെ പ്രകടനത്തിൽ എടുത്തു കാണിച്ചു. തുടക്കം മുതൽ ബഹ്റൈന്റെ അറ്റാക്കാണ് കാണാൻ ആയത്.

ഏഴാം മിനുട്ടിൽ തന്നെ ഇന്ത്യ ഒരു പെനാൾട്ടി വഴങ്ങി. ജിങ്കന്റെ ഒരു ഹാംഡ് ബോൾ ആണ് പെനാൾട്ടി ആയത്. പക്ഷെ മഹ്ദി ഹുമൈദാൻ എടുത്ത പെനാൾട്ടി ഗുർപ്രീത് സമർത്ഥമായി തടഞ്ഞത് ഇന്ത്യക്ക് രക്ഷയായി. എങ്കിലും 37ആം മിനുട്ടിൽ അവർ അർഹിച്ച ലീഡ് എടുത്തു. ഒരു വോളിയിലൂടെ ഹർദാൻ ആണ് ഗോൾ നേടിയത്.Img 20220323 233013

രണ്ടാം പകുതിയിൽ ഒരു കോർണറിലൂടെ ഇന്ത്യ ഇതിന് മറുപടി പറഞ്ഞു. റോഷന്റെ ക്രോസിന് 59ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ഹെഡ് വെച്ച് ഗോൾ നേടുക ആയിരുന്നു. 88ആം മിനുട്ടിൽ ആയിരുന്നു ബഹ്റൈന്റെ വിജയ ഗോൾ വന്നത്. വലറ്റ്ഗു വിങ്ങിൽ നിന്ന ക്രോസ് ഹുമൈദാൻ വലയിൽ എത്തിച്ച് പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തം ചെയ്തു.

അടുത്ത സൗഹൃദ മത്സരത്തിൽ ഇന്ത്യ ബെലാറസിനെ നേരിടും.