ഓസ്ട്രലിയക്കും വിജയത്തിനുമിടയിൽ മഴ

- Advertisement -

ഓസ്‌ട്രേലിക്കെതിരായ ആഷസ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 259 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 132/4 എന്ന നിലയിലാണ്. നാലാം ദിവസം ഓസ്ട്രേലിയ 662/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ 127 റൺസിന്റെ ലീഡാണ് ഇപ്പോഴുള്ളത്.  മിച്ചൽ സ്റ്റാർകിന്റെ മികച്ച ബൗളിംഗാണ് ഓസ്‌ട്രേലിയക്ക് മത്സരത്തിൽ മേൽക്കോഴ്മ നേടിക്കൊടുത്തത്.  നാലാം ദിവസം ഡബിൾ സെഞ്ചുറി നേടിയ സ്മിത്തിന്റേയും സെഞ്ചുറി നേടിയ മാർഷിന്റെയും പിൻബലത്തിൽ ഓസ്ട്രേലിയ 662 റൺസ് അടിച്ചുകൂട്ടിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം ആവശ്യമായ ഇംഗ്ലണ്ടിന് തുടക്കത്തിലേ ഹസൽവുഡ് പ്രഹരമേല്പിച്ചു. 29 റൺസ് ആവുമ്പോഴേക്കും രണ്ട് പേരെയും പുറത്താക്കിയ ഹസൽവുഡ് ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നൽകി. മികച്ച രീതിയിൽ അർദ്ധ സെഞ്ചുറി തികച്ച വിൻസിനെ സ്റ്റാർകിന്റെ മനോഹരമായ ബോളിൽ പുറത്തായതോടെ ഓസ്ട്രലിയ ജയം മണത്തു തുടങ്ങി. തുടർന്നാണ് ഇംഗ്ലണ്ടിന്റെ രക്ഷക്കായി മഴയെത്തിയത്. നാലാം ദിനം അവസാനിക്കുമ്പോൾ 28 റൺസോടെ മലനും 14 റൺസോടെ ബെയർസ്റ്റോയുമാണ് ക്രീസിൽ.

ഒരു ദിവസം ബാക്കി നിൽക്കെ ഓസ്ട്രലിയക്ക് മത്സരത്തിൽ വ്യക്തമായ അധിപത്യമുണ്ട്. മഴ വെല്ലുവിളിയായില്ലെങ്കിൽ ഓസ്ട്രലിയ ആഷസ് വീണ്ടെടുക്കുമെന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement