Site icon Fanport

ലോകകപ്പിനായി ഓസ്ട്രേലിയൻ വനിതകൾക്ക് തകർപ്പൻ ജേഴ്സി, ചൂടപ്പം പോലെ വിറ്റു തീർന്നു

ജൂണിൽ ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിനായി ഓസ്ട്രേലിയൻ വനിതകൾക്കുള്ള പുതിയ ജേഴ്സി എത്തി. വനിതാ ടീമിനു വേണ്ടി മാത്രമായി ഒരു ജേഴ്സി ആദ്യമായാണ് ഓസ്ട്രേലിയ ഇറക്കുന്നത്. ഇങ്ങനെ ഒരു കാര്യം ഇതുവരെ ഒരു ഫുട്ബോൾ ടീമും മുമ്പ് ചെയ്തിരുന്നില്ല‌. നൈക് ഡിസൈൻ ചെയ്ത ജേഴ്സി ഇന്നലെ പുറത്തിറങ്ങി.

ഒറ്റ ദിവസം കൊണ്ട് സ്റ്റീറിലെ ജേഴ്സി മുഴുവൻ വിറ്റു തീർന്നിരിക്കുകയാണ്. ഇത്തവണ വനിതാ ലോകകപ്പിൽ കിരീട സാധ്യതയേറെ ഉള്ള ടീമാണ് ഓസ്ട്രേലിയ. സൂപ്പർ സ്ട്രൈക്കർ സാം കെറിലാണ് ഓസ്ട്രേലിയയുടെ പ്രധാന പ്രതീക്ഷ. ജേഴ്സികളുടെ പുതിയ സ്റ്റോക്ക് നൈകിന്റെ സ്റ്റോറിലും ഉടൻ വീണ്ടും എത്തും എന്നാണ് കരുതപ്പെടുന്നത്.

Exit mobile version