ഓസ്ട്രേലിയയ്ക്ക് 155 റണ്‍സ്, സെമിയിലെത്തുവാന്‍ ന്യൂസിലാണ്ട് നേടേണ്ടത് 156 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ 155 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ കടക്കുമെന്നിരിക്കെ തീപാറും പോരാട്ടമാണ് മെല്‍ബേണില്‍ നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 60 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മെഗ് ലാന്നിംഗ്(21), ആഷ്ലെ ഗാര്‍ഡ്നര്‍(20), എല്‍സെ പെറി(21), റേച്ചല്‍ ഹെയ്ന്‍സ്(19*) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു.

ന്യൂസിലാണ്ടിനായി അന്ന പെറ്റേര്‍സണ്‍ രണ്ട് വിക്കറ്റ് നേടി. മത്സരത്തില്‍ വിജയിക്കുന്നവര്‍ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയ്ക്കൊപ്പം സെമിയില്‍ കടക്കും.

Exit mobile version