Site icon Fanport

ഇംഗ്ലണ്ടിന് കൂറ്റൻ ലക്‌ഷ്യം നൽകി ഓസ്ട്രേലിയയുടെ ഡിക്ലയർ

ആഷസ് ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിന് കൂറ്റൻ ലക്‌ഷ്യം നൽകികൊണ്ട് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു. 186 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ് ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഒരു ദിവസത്തിൽ അധികം മത്സരം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 383 റൺസ് വേണം.

ആഷസിൽ തന്റെ മികച്ച ഫോം തുടരുന്ന സ്റ്റീവ് സ്മിത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് നാലാം ദിനം ഓസ്ട്രേലിയ ലീഡ് വർദ്ധിപ്പിച്ചത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ തകർച്ചയെ നേരിടുന്ന സമയത്താണ് 82 റൺസ് എടുത്ത സ്മിത്തും 34 റൺസ് എടുത്ത വെയ്‌ഡും ഓസ്‌ട്രേലിയക്ക് മികച്ച കൂട്ടുകെട്ട് നൽകിയത്. ഈ പരമ്പരയിൽ സ്മിത്തിന്റെ ഏറ്റവും കുറഞ്ഞ സ്കോറായിരുന്നു ഇത്. ഇംഗ്ലണ്ടിന് വേണ്ടി ആർച്ചർ മൂന്ന് വിക്കറ്റും ബ്രോഡ്  2 വിക്കറ്റും വീഴ്ത്തി.

Exit mobile version