പെര്‍ത്തില്‍ ഇന്നിംഗ്സ് വിജയം, ആഷസ് ഓസ്ട്രേലിയയ്ക്ക്

- Advertisement -

ഇംഗ്ലണ്ടിനെ പെര്‍ത്ത് ടെസ്റ്റില്‍ ഒരിന്നിംഗ്സിനും 41 റണ്‍സിനും പരാജയപ്പെടുത്തി ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച് ഓസ്ട്രേലിയയ്ക്ക് ഇനി വൈറ്റ് വാഷാവും ലക്ഷ്യം. ജോഷ് ഹാസല്‍വുഡിനു മുന്നില്‍ തകര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 218 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 2015ല്‍ നഷ്ടപ്പെട്ട ആഷസ് ഇംഗ്ലണ്ടില്‍ നിന്ന് ഇതോടെ തിരിച്ചുപിടിക്കുകയാണ് ഓസ്ട്രേലിയ. അവസാന ദിവസം മഴയും പിച്ച് വിവാദവുമെല്ലാം മത്സരം ആരംഭിക്കുന്നതിനു തടസ്സം കുറിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഒടുവില്‍ പ്രതിസന്ധികളെ മറികടന്ന് ആഷസ് സ്വന്തമാക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിക്കുകയായിരുന്നു. പിച്ചിലെ നനവ് കാരണം മത്സരം അവസാന ദിവസം തുടങ്ങുവാന്‍ ഏറെ വൈകുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും കോച്ച് ട്രെവര്‍ ബേലിസ്സും അമ്പയര്‍മാരോട് പിച്ചിനെ സംബന്ധിച്ചുള്ള അതൃപ്തി അറിയിച്ചിരുന്നു.

ജെയിംസ് വിന്‍സ് ദാവീദ് മലന്‍ എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഹാസല്‍ വുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു മുന്നില്‍ ഓസ്ട്രേലിയ തകരുകയായിരുന്നു. വിന്‍സ് 55 റണ്‍സും ദാവീദ് മലന്‍ 54 റണ്‍സും നേടി പുറത്തായി.

ഇംഗ്ലണ്ട് 403, 211/9
ഓസ്ട്രേലിയ 662/9 ഡിക്ലയര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement