
ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ ടീമിന്റെ ബാറ്റിംഗ് നിര മത്സരത്തില്‍ തീര്‍ത്തും പരാജയമായി മാറുകയായിരുന്നു. 24 റണ്‍സുമായി അലീസ് ഡേവിഡ്സണ് റിച്ചാര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒരു ഘട്ടത്തില്‍ 40/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് 17.4 ഓവറില്‍ 96 റണ്‍സിനു ഓള്‍ഔട്ട് ആയി.
17 റണ്‍സുമായി താമി ബ്യൂമോണ്ടും മികച്ച നിലയില്‍ ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും താരത്തിനും അധിക നേരം പിടിച്ച് നില്ക്കാനായില്ല. ജെന്നി ഗണ്‍(12), ഫ്രാന് വില്‍സണ്‍(11), നത്താലി സ്കിവര്‍(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഓസ്ട്രേലിയയ്ക്കായി ഡെലിസ്സ കിമ്മിന്‍സ് മൂന്നും ജെസ് ജോന്നാസെന്‍ ,മെഗാന് ഷൂട്ട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. എല്‍സെ പെറി, അമാന്‍ഡ വെല്ലിംഗ്ടണ്‍, ആഷ്ലെ ഗാര്‍ഡ്നര്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial