ആതിഥേയരെയും തകര്‍ത്ത് ഓസ്ട്രേലിയ മുന്നോട്ട്

- Advertisement -

ആതിഥേയരായ നെതര്‍ലാണ്ട്സിനെയും തകര്‍ത്ത് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയക്കുതിപ്പ് തുടരുന്നു. തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ടൂര്‍ണ്ണമെന്റില്‍ തോല്‍വി അറിയാത്ത ഏക ടീമാണ്. 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മറ്റു ടീമുകളെക്കാള്‍ വ്യക്തമായ ലീഡ് സ്വന്തമാക്കിയാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 3-1 എന്ന സ്കോറിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് നെതര്‍ലാണ്ട്സ് ആയിരുന്നു. 23ാം മിനുട്ടില്‍ മിര്‍ക്കോ പ്രൂയിജ്സര്‍ ടീമിന്റെ ഏക ഗോള്‍ നേടി. ജേക്ക് ഹാര്‍വി ആദ്യ പകുതിയില്‍ തന്നെ ഓസ്ട്രേലിയയുടെ ഗോള്‍ മടക്കി സമനില കണ്ടെത്തി.

35, 55 മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് നേടിയ ഗോളുകളിലൂടെ ഓസ്ട്രേലിയ മത്സരത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഇന്ന് ടൂര്‍ണ്ണമെന്റില്‍ ഏക മത്സരം മാത്രമാണുള്ളത്. നെതര്‍ലാണ്ട്സും പാക്കിസ്ഥാനും ആണ് ഇന്നത്തെ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement