Site icon Fanport

കരുത്ത് കാട്ടി ഓസ്ട്രേലിയ, അയര്‍ലണ്ടിനെതിരെ 67 റൺസ് വിജയം

Australia

ടി20 ലോകകപ്പിലെ ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയ്ക്ക് മികവുറ്റ ജയം. അയര്‍ലണ്ടിനെതിരെ 67 റൺസ് വിജയം ആണ് ഓസ്ട്രേലിയ ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 182/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ടിന് 115 റൺസ് മാത്രമേ നേടാനായുള്ളു.

ബാറ്റിംഗിൽ ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് (45), ജോഷ് ഇംഗ്ലിസ് (37), മാറ്റ് റെന്‍ഷോ (37) എന്നിവരാണ് തിളങ്ങിയത്. ബൗളിംഗിൽ ആഡം സംപ, നഥാന്‍ എല്ലിസ് എന്നിവര്‍ നാല് വീതം വിക്കറ്റ് വിജയികള്‍ക്കായി നേടി.

അയര്‍ലണ്ട് ബാറ്റിംഗിൽ 41 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് ടോപ് സ്കോറര്‍. താരത്തിന്റെ അവസാന ഓവറുകളിലെ പോരാട്ടം ആണ് അയര്‍ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

Exit mobile version