പത്ത് വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ, സ്മിത്ത് മാന്‍ ഓഫ് ദി മാച്ച്

- Advertisement -

അഞ്ചാം ദിവസം കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് അത്ഭുതങ്ങള്‍ ഒന്നും തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡേവിഡ് വാര്‍ണറും കാമറണ്‍ ബാന്‍ക്രോഫ്ടും നിസാരമായ ലക്ഷ്യത്തിന്റെ ഒട്ടുമുക്കാലും നാലാം ദിവസം തന്നെ അടിച്ചെടുത്തിരുന്നു. അഞ്ചാം ദിവസം ഒന്നോ രണ്ടോ വിക്കറ്റ് ഇംഗ്ലണ്ടിനു നേടാനാകുമോ? വാര്‍ണറുടെ ശതകമുണ്ടാകുമോ എന്നിങ്ങനെ ചോദ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഉത്തരം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ ആഷസ് പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിവസം.

114/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 10 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുമ്പോള്‍ വാര്‍ണര്‍ 87 റണ്‍സും ബാന്‍ക്രോഫ്ട് 82 റണ്‍സും നേടി പുറത്താകാതെ നിന്നു. തന്റെ ആദ്യ ഇന്നിംഗ്സിലെ നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനത്തിനു ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement