Site icon Fanport

ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി മൂന്നാം സീഡ് മോൻഫിൽസ്

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഫ്രഞ്ച് താരവും മൂന്നാം സീഡും ആയ ഗെയിൽ മോൻഫിൽസ്. ജയത്തോടെ തന്റെ വിജയക്കുതിപ്പ് 10 മത്സരങ്ങളിലേക്ക് നീട്ടാനും താരത്തിന് ആയി. മാർട്ടൻ ഫുകോവ്സ്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരം മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ താരം രണ്ടാം സെറ്റിൽ കുറച്ചു കൂടി പോരാട്ടം നേരിട്ടു എങ്കിലും 7-5 നു സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ മത്സരത്തിൽ 15 ബ്രൈക്ക് പോയിന്റുകളിൽ 4 എണ്ണം മാത്രം ആണ് മുതലാക്കാൻ ആയത് എന്നത് ഫ്രഞ്ച് താരത്തിന് ചെറിയ ആശങ്ക നൽകും.

മറ്റൊരു മത്സരത്തിൽ റഷ്യൻ യുവതാരവും ആറാം സീഡും ആയ ആന്ദ്ര റൂബ്ലേവും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് റഷ്യൻ താരം രണ്ടാം റൗണ്ട് പ്രവേശനം എളുപ്പം ആക്കിയത്. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു റൂബ്ലേവിന്റെ ജയം. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത റഷ്യൻ താരം 2 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു.

Exit mobile version