സാഷയെ നിലതൊടീക്കാതെ മെദ്വദേവ് പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ, ഫൈനലിൽ ജ്യോക്കോവിച്ച് എതിരാളി

സീസണിലെ ഏറ്റവും അവസാനത്തെ എ.ടി.പി മാസ്റ്റേഴ്സ് ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചും രണ്ടാം നമ്പർ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. സെമി ഫൈനലിൽ നാലാം സീഡ് അലക്‌സാണ്ടർ സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് റഷ്യൻ താരം പുലർത്തിയത്.

ഇരു സെറ്റുകളിലും ഇരട്ട സർവീസ് ബ്രൈക്ക് നേടിയ മെദ്വദേവ് 6-2, 6-2 എന്ന സ്കോറിന് ജർമ്മൻ താരത്തെ തകർത്തു. ഇൻഡോർ ഹാർഡ് കോർട്ടിലെ തന്റെ മികവ് റഷ്യൻ താരം കാണിച്ച മത്സരം ആയിരുന്നു ഇത്. ഫൈനലിൽ യു.എസ് ഓപ്പൺ ഫൈനൽ ആവർത്തനം ആണ് നടക്കുക. അന്ന് ഫൈനലിൽ മെദ്വദേവിനോട് തോറ്റതിന് പ്രതികാരം ചെയ്യാൻ ആവും ജ്യോക്കോവിച്ച് പാരീസിൽ ഇറങ്ങുക.

Exit mobile version