Site icon Fanport

ലാലിഗ ചാമ്പ്യന്മാരെ തോൽപ്പിച്ച് അലാവസ്

ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഡിപോർടീവ അലാവസ് ആണ് സിമിയോണിയുടെ ടീമിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. കളിയുടെ പത്താം മിനുട്ടിൽ ലഗ്വാർദിയ നേടിയ ഗോളാണ് നിർണായകമായത്. ഈ ഗോളിന് മറുപടി നൽകാൻ അത്ലറ്റിക്കോ മാഡ്രിഡ് ശ്രമിച്ചു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായില്ല. ആകെ ഒരു ഷോട്ട് ആണ് അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ടാർഗറ്റിലേക്ക് തൊടുത്തത്. ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 14 പോയിന്റ് മാത്രമെ അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളൂ.

Exit mobile version