ടെഡി ഷെറിങ്ങ്ഹാമിനെ എടികെ കൊൽക്കത്ത പുറത്താക്കി, പകരം ആഷ്ലി

ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു കോച്ചിന്റെ കൂടെ ജോലി പോയി‌‌‌. എടികെ കൊൽക്കത്ത ആണ് മോശം പ്രകടനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കോച്ചിനെ പുറത്താക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ ഇന്ത്യയിലെ ജോലി ഇതോടെ അവസാനിച്ചു.

10 മത്സരങ്ങളിൽ നിന്നായി വെറും 3 ജയം മാത്രമാണ് ഷെറിങ്ഹാമിന് ഐ എസ് എല്ലിൽ സ്വന്തമാക്കാനായത്. 10 മത്സരങ്ങളിൽ വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്താണ് ഇപ്പോൾ എടികെ കൊൽക്കത്ത. അവസാന മത്സരത്തിൽ പൂനെ സിറ്റിയോടും വൻ പരാജയം നേരിടേണ്ടി വന്നതോടെ ക്ലബ് ടെഡിയെ പുറത്താക്കാൻ തീരുമാനിക്കുക ആയിരുന്നു.

ടെഡിക്ക് പകരം ഇപ്പോൾ എടികെയുടെ ടെക്നിക്കൽ ഡയറക്ടറായ ആഷ്ലി വെസ്റ്റ് വൂഡ് താൽക്കാലിക ചുമതലയേൽക്കും. ടെഡിയുടെ രാജിയോടെ കഴിഞ്ഞ ഐ എസ് എല്ലിലെ രണ്ട് ഫൈനലിസ്റ്റുകളുടേയും മാനേജർമാർക്ക് ഇത്തവണ സ്ഥാനം തെറിച്ചു. നേരത്തെ ബ്ലാസ്റ്റേഴ്സും കോച്ചിനെ പുറത്താക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version