എ ടി കെയ്ക്ക് ദുരിതം ഒഴിയുന്നില്ല, പുതുതായി എത്തിയ അൽഫാരോയ്ക്കും പരിക്ക്

എ ടി കെ കൊൽക്കത്തയ്ക്ക് വീണ്ടും തിരിച്ചടി. എ ടി കെ ലോണിൽ സ്വന്തമാക്കിയ സ്ട്രൈക്കഫ് അൽഫാരോയ്ക്കും പരിക്കേറ്റിരിക്കുകയാണ്. ടീമിൽ എത്തി ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പാണ് അൽഫാരോ പരിക്കേറ്റ് പുറത്ത് പോയിരിക്കുന്നത്. പരിക്ക് എത്ര ഗുരുതരമാണ് എന്ന് വ്യക്തമല്ല. പക്ഷെ എന്തായാലും അൽഫാരോയുടെ അരങ്ങേറ്റം നീളും എന്നാണ് കൊൽക്കത്തയിൽ നിന്നുള്ള വാർത്തകൾ.

പരിക്കേറ്റ കൊൽക്കത്ത സ്ട്രൈക്കർ കാലു ഉചെയ്ക്ക് പകരക്കാരൻ ആളായിരുന്നു അൽഫാരോയെ എ ടി കെ ടീമിൽ എത്തിച്ചത്. പൂനെ സിറ്റിയുടെ സ്ട്രൈക്കറായ എമിലിയാനോ അൽഫാരോയെ ലോൺ അടിസ്ഥാനത്തിലാണ് പൂനെ നൽകിയത് . ഐ എസ് എൽ നൽകിയ പ്രത്യേക അനുമതിയാണ് എ ടി കെയ്ക്ക് ഈ നീക്കം നടത്താൻ സഹായമായത്. പക്ഷെ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റതോടെ എ ടി കെ വീണ്ടും സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

Exit mobile version