ചെന്നൈ സിറ്റിയെ തകർത്ത് എടികെ സൂപ്പർകപ്പ് പ്രീക്വാർട്ടറിൽ

- Advertisement -

ചെന്നൈ സിറ്റിയെ തകർത്തുകൊണ്ട് എടികെ കൊൽക്കത്ത പ്രഥമ സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന യോഗ്യതാ മത്സരത്തിൽ ചെന്നൈ സിറ്റിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എടികെ കൊൽക്കത്ത പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഹിതേഷ് ശർമ്മയുടെ ലോങ് റേഞ്ചറിലൂടെ ആദ്യം കൊൽക്കത്ത മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നേ ഒരു ഡൈവിഗ് ഹെഡറിലൂടെ ജീൻ ജൊക്കിം ചെന്നൈയെ ഒപ്പമെത്തിച്ചു. ആദ്യ പകുതി 1-1 എന്ന തുല്യമായാണ് അവസാനിച്ചത് എങ്കിൽ രണ്ടാം പകുതിയിൽ തീർത്തും എടികെയുടെ ആധിപത്യമായി.

മൂന്നു ഗോളുകളാണ് രണ്ടാം പകുതിയിൽ കൊൽക്കത്ത അടിച്ചത്.അശുതോഷ് മെഹ്ത,സെക്വീന , റോബി കീൻ എന്നിവരാണ് എടികെയുടെ ഗോളുകൾ നേടിയത്. വിജയിച്ച എടികെ കൊൽക്കത്ത എഫ് സി ഗോവയെ ആണ് പ്രീക്വാർട്ടറിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement