Site icon Fanport

അനസ് എടത്തൊടിക ഇനി എ ടി കെയുടെ മതിൽ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സെന്റർ ബാക്ക് അനസ് എടത്തൊടികയുടെ ഇനി എ ടി കെ കൊൽക്കത്തയിൽ കളിക്കും. അനസിന്റെ വരവ് എ ടി കെ കൊൽക്കത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ ടീമിലേക്കുള്ള അനസിന്റെ മടങ്ങി വരവിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് എ ടി കെ അനസ് കൊൽക്കത്തയിലേക്ക് വരുന്നത് പ്രഖ്യാപിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് കഴിഞ്ഞ ആഴ്ച കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. താരവും കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ധാരണയിൽ എത്താത്തത് കൊണ്ടാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. വൻ തുകയുടെ കരാറിലാണ് അനസ് എടികെയിൽ എത്തുന്നത്. അനസ് കൂടെ വരുന്നതോടെ അതിശക്തമായി മാറുകയാണ് എ ടി കെ കൊൽക്കത്ത.

കൊൽക്കത്തയിലേക്കുള്ള അനസിന്റെ രണ്ടാം വരണിത്. മുമ്പ് മോഹൻ ബഗാനിലും അനസ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ കഴിയാതിരുന്ന അനസ് ഈ സീസണിൽ തന്റെ മികവിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Exit mobile version