അറ്റലാന്റയും വീണു, ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ എട്ടാം വിജയമാണ് നേടിയത്. ഇന്ന് കരുത്തരായ അറ്റലാന്റയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ഇന്റർ മിലാന്റെ വിജയം. അവസരങ്ങൾ കുറഞ്ഞ മത്സരത്തിൽ ഒരു ഷോട്ട് മാത്രമെ ഇന്ററിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ഗോൾ പിറന്നത്. 54ആം മിനുട്ടിൽ ആയിരുന്നു ബാസ്റ്റോണി കൊടുത്ത പാസിൽ നിന്ന് ഡിഫൻഡറായ സ്ക്രിനിയർ ഗോൾ നേടുന്നത്‌. ഈ ലീഡ് സമർത്ഥമായി ഡിഫൻഡ് ചെയ്യാൻ ഇന്ററിനായി‌. ഈ വിജയത്തോടെ ഇന്റർ മിലാന് 26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റായി. 56 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്.

Exit mobile version