Site icon Fanport

ഏഷ്യൻ കപ്പ്: യെമനെ വീഴ്ത്തി വിയറ്റ്നാം

ഏഷ്യൻ കപ്പിൽ യെമനെ പരാജയപ്പെടുത്തി വിയറ്റ്നാം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിയറ്റ്നാമിന്റെ ജയം. ന്യുങ് ക്വാങ്ങ് ഹായും വിയറ്റ്നാം ക്യാപ്റ്റൻ ക്യു ങോക് ഹായുമാണ് സൗത്ത് ഈസ്റ്റ് ഏഷ്യൻ ടീമിന് വേണ്ടി സ്കോർ ചെയ്തത്. ഇന്ന് ജയം നേടിയെങ്കിലും നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിയറ്റ്നാമിന് കാത്തിരിക്കേണ്ടി വരും.

ലെബനൻ- കൊറിയ, ഒമാൻ – തർക്ക്മെനിസ്ഥാൻ എന്നി ടീമുകൾ തമ്മിലുള്ള മത്സരഫലം അനുസരിച്ചാവും വിയറ്റ്നാമിലെ പ്രീ ക്വാർട്ടർ പ്രവേശനം. ഇന്ന് മൂന്നാം ഗോൾ നേടിയിരുന്നെങ്കിൽ വിയറ്റ്നാമിന് പ്രീ ക്വാർട്ടറിൽ കടക്കാമായിരുന്നു.

Exit mobile version